രാജ്യത്തിന്റെ പല ഭാഗത്തും ഇലക്ട്രിക് വാഹനങ്ങള്‍ക്ക് തുടര്‍ച്ചയായി അഗ്നിബാധ റിപ്പോര്‍ട്ട് ചെയ്ത സംഭവത്തില്‍ വാഹന നിര്‍മാതാക്കള്‍ക്ക് കാരണം കാണിക്കല്‍ നോട്ടാസ് അയച്ച് കേന്ദ്രം. കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയാണ് ഇക്കാര്യം സഭയില്‍ വ്യക്തമാക്കിയത്.
കമ്പനികളുടെ സിഇഒമാര്‍ക്കും മാനേജിങ് ഡയറക്ടര്‍മാര്‍ക്കുമാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഇവരുടെ പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാകും തുടര്‍ നടപടികളെന്നും മന്ത്രി അറിയിച്ചു.