ജൂണ്‍ ഒന്നു മുതല്‍ രാജ്യത്ത് വിറ്റ എല്ലാ ഓഡി കാറുകള്‍ക്കും അഞ്ച് വര്‍ഷത്തേക്ക് അണ്‍ലിമിറ്റഡ് വാറന്റി കവറേജ് നല്‍കാനൊരുങ്ങി കമ്പനി. ഇന്ത്യയില്‍ 15 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയതിന്റെ ആഘോഷത്തിന്റെ ഭാഗമായാണ് കമ്പനിയുടെ പ്രഖ്യാപനം.
ഓഡി ഇന്ത്യ തലവന്‍ ബല്‍ബീര്‍ സിങ് ധില്ലണാണ് പ്രഖ്യാപനം നടത്തിയത്. ഓഡിക്ക് തങ്ങളുടെ വാഹനങ്ങളുടെ കാര്യക്ഷമതയിലുള്ള വിശ്വാസ്യതയാണ് ഇത്രയധികം നാള്‍ വാറന്റി നല്‍കുന്നതിലൂടെ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അണ്‍ലിമിറ്റഡ് മൈലേജില്‍ വാഹനത്തിന്റെ ഏത് ഭാഗത്തിന്റെയും അറ്റകുറ്റപ്പണിയും മാറ്റി നല്‍കലും ഉള്‍പ്പെടുന്നതാണ് ഈ കവറേജ്.