0
87

അദാനിക്ക് ഇസഡ് കാറ്റഗറി സുരക്ഷ

രാജ്യത്തെ അതിസമ്പന്നരില്‍ രണ്ടാമതുള്ള വ്യവസായ പ്രമുഖന്‍ ഗൗതം അദാനിക്ക് ഇസഡ് കാറ്റഗറി സുരക്ഷയൊരുക്കി കേന്ദ്ര സര്‍ക്കാര്‍. 33 അംഗരക്ഷകരെയും സര്‍ക്കാര്‍ അദാനിക്ക് അനുവദിച്ചിട്ടുണ്ട്. അനുവദിക്കപ്പെട്ടിട്ടുള്ള 33 പേരും ഏറ്റവുമുയര്‍ന്ന പരിശീലനം നേടിയവരാണ്.
ലോകത്തെ നാലാമത്തെ ഏറ്റവും വലിയ അതിസമ്ബന്നനായ ഗൗതം അദാനിക്ക് 125 ബില്യണ്‍ ഡോളറിന്റെ ആസ്തിയാണ് ഉള്ളത്. 2008ല്‍ താജ് ഹോട്ടലില്‍ വച്ച് അദ്ദേഹത്തിന് നേരെ ഭീഷണി ഉണ്ടായിരുന്നു. 1997ല്‍ ഇദ്ദേഹത്തെ ഒരു സംഘം തട്ടിക്കൊണ്ടു പോയിരുന്നു. ഏതെങ്കിലും തരത്തിലുള്ള വെല്ലുവിളികളും ഭീഷണികളും അതിക്രമങ്ങളും ഉണ്ടാകുന്നത് തടയുന്നതിനാണ് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സുരക്ഷ തന്നെ അദാനിക്ക് നല്‍കുന്നത്.