ആദ്യ ഇന്ത്യന്‍ നിര്‍മിത ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ ബസ് ലോഞ്ച് ചെയ്തു. പൂനെയിലെ KPIT-CSIR ആണ് വാഹനം വികസിപ്പിച്ചിരിക്കുന്നത്. ഹൈഡ്രജന്‍, വായു കോമ്പിനേഷനില്‍ നിന്ന് ഫ്യുവല്‍ സെല്‍ വഴി ഇലക്ട്രിസിറ്റി ഉത്പാദിപ്പിച്ച് അതുപയോഗിച്ചാകും വാഹനം ഓടുക. പരിസ്ഥിതിക്ക് ഒരു തരത്തിലും ഹാനീകരമല്ലാത്ത രീതിയിലാകും പ്രവര്‍ത്തനം. വെള്ളം മാത്രമാണ് ബൈപ്രോഡക്ട് ആയി പുറത്ത് വരിക.
ദീര്‍ഘദൂര യാത്ര നടത്തുന്ന ഡീസല്‍ ബസുകള്‍ 100 ടണ്‍ CO2 ആണ് പ്രതിവര്‍ഷം പുറംതള്ളുക. ഇത്തരം വാഹനങ്ങള്‍ ഇതിനൊരു പ്രതിവിധിയാണ്.