ആന്‍ഡ്രോയ്ഡ് 13 ഡൗണ്‍ലോഡ് ചെയ്തതിന് പിന്നാലെ ഗൂഗിളിന്റെ പിക്സല്‍ സ്മാര്‍ട്ട്ഫോണുകള്‍ക്ക് വമ്പന്‍ പണി. ഏറ്റവും പുതിയ ഓപ്പറേറ്റിങ് സിസ്റ്റം ഡൗണ്‍ലോഡ് ചെയ്തതോടെ പിക്സല്‍ ഫോണുകളില്‍ വയര്‍ലെസ് ചാര്‍ജറുകള്‍ പ്രവര്‍ത്തനരഹിതമായി.
പിക്സല്‍ 6, പിക്സല്‍ 4, പിക്സല്‍ 4XL തുടങ്ങിയ സീരിസുകളിലെ മോഡലുകള്‍ക്കെല്ലാം അപ്ഡേഷന് തൊട്ടുപിന്നാലെ ചാര്‍ജിങ് പ്രശ്നം ഉണ്ടായെന്നാണ് റിപ്പോര്‍ട്ട്. ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് പിക്സല്‍ 6, പിക്സല്‍ 6 പ്രോ ഉടമകള്‍ക്കാണ്. കാരണം, ഈ മോഡലുകള്‍ക്ക് തിരികെ ആന്‍ഡ്രോയിഡ് 12ലേക്ക് പോകാനാകില്ല. ഇതുവരെ പ്രശ്നം പരിഹരിക്കാന്‍ ഗൂഗിളിന് കഴിഞ്ഞിട്ടില്ല.