ഐഫോണിന് പിന്നാലെ എയര്‍പോഡുകളും ബീറ്റ്‌സ് ഹെഡ്‌ഫോണും ഇന്ത്യയില്‍ നിര്‍മാണത്തിനൊരുങ്ങി ആപ്പിള്‍ കമ്പനി. വിതരണക്കാരോട് ഇതു സംബന്ധിച്ച് ആപ്പിള്‍ ചര്‍ച്ച നടത്തി കഴിഞ്ഞെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നു. ഇന്ത്യയിലെ ഐഫോണ്‍ അസംബ്ലറായ ചെന്നൈയിലെ ഫോക്‌സ്‌കോണാകും എയര്‍പോഡ്, ബീറ്റ്‌സ് ഹെഡ്‌ഫോണുകളും നിര്‍മിക്കുക എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ചൈനയില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് നിര്‍മാണം മാറ്റുന്നതിന്റെ ഭാഗമായാണ് പലരും ആപ്പിളിന്റെ ഈ ചുവടുവയ്പിനെ വിലയിരുത്തുന്നത്. ഐഫോണ്‍ കഴിഞ്ഞാല്‍ ആപ്പിളിന് ഏറ്റവും ഷിപ്‌മെന്റുള്ളതും എയര്‍പോഡുകള്‍ക്കാണ്. നിലവില്‍ ഇതില്‍ ഭൂരിഭാഗവും വിയറ്റ്‌നാമിലാണ് നിര്‍മിക്കുന്നതും.