ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത നൂതന സംരംഭങ്ങള്‍ക്ക് ധനസഹായം നല്‍കാനൊരുങ്ങി ഫെഡറല്‍ ബാങ്ക്. ആദ്യ ഘട്ടത്തില്‍ റോബോട്ടിക്‌സില്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്ന് അസിമോവ് റോബോട്ടിക്‌സ് എന്ന സംരംഭത്തിനാണ് ധനസഹായം നല്‍കുക.
ആരോഗ്യം, റീട്ടെയില്‍, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളില്‍ ദൈനംദിന ജോലികള്‍ ചെയ്യാന്‍ ശേഷിയുള്ള സായബോട്ട് എന്ന റോബോട്ടിനെ അസിമോവ് വികസിപ്പിച്ചിരുന്നു.
വായ്പ അനുവദിച്ചുള്ള ഉത്തരവ് ഫെഡറല്‍ ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസനില്‍ നിന്ന് സായബോട്ട് ഏറ്റുവാങ്ങി. ഇതേ വേദിയില്‍ തന്നെ സായബോട്ടിന്റെ വ്യത്യസ്ഥ കഴിവുകളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.