ഓഹരി വിപണി ആവേശത്തോടെ വ്യാപാരം തുടങ്ങി. മുഖ്യസൂചികകള്‍ ഒരു ശതമാനത്തിലധികം നേട്ടത്തില്‍.
സെന്‍സെക്‌സ് 59,000, നിഫ്റ്റി 17,500 കടന്നു.
ഫെഡറല്‍ ബാങ്ക് ഓഹരികള്‍ ഇന്നും 133 രൂപയ്ക്കു മുകളിലായി. ധനലക്ഷ്മി, സൗത്ത് ഇന്ത്യന്‍, സിഎസ്ബി എന്നീ ബാങ്കുകളുടെ ഓഹരികളും ഉയര്‍ന്നിട്ടുണ്ട്.
ഐടി, മെറ്റല്‍, ഓട്ടോ, ബാങ്ക്, ധനകാര്യ, ക്യാപ്പിറ്റല്‍ ഗുഡ്‌സ്, മീഡിയ, എഫ്എംസിജി തുടങ്ങിയ എല്ലാ വ്യവസായ മേഖലകളും ഉയര്‍ച്ചയിലാണ്.
ഡോളര്‍ സൂചിക താഴ്ന്നതോടെ രൂപയും ഇന്നു നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. ഡോളര്‍ 15 പൈസ താണ് 82.20 രൂപയില്‍ വ്യാപാരം ആരംഭിച്ചു. പിന്നെ 82.03 രൂപയിലേക്കു താണു.