ലോജിസ്റ്റിക്‌സ് സ്റ്റാര്‍ട്ടപ്പായ ഇകോം എക്‌സ്പ്രസിന്റെ ഓഹരിയുടെ 51 ശതമാനവും സ്വന്തമാക്കാന്‍ ലക്ഷ്യമിട്ട് ആമസോണ്‍.നിലവില്‍ ആമസോണിന്റെ ഡെലിവറി പാര്‍ടണറാണ് ഇകോമെങ്കിലും ഇന്ത്യയില്‍ സ്വന്തമായൊരു ലോജിസ്റ്റിക്‌സ് ഡിവിഷനുണ്ടാക്കാനുള്ള ആമസോണിന്റെ പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം. 500-600 ദശലക്ഷം ഡോളറിനാകും ഇടപാടെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് ഇ-കോം എക്‌സ്പ്രസുമായി ആമസോണ്‍ ആദ്യ വട്ട ചര്‍ച്ചകളിലാണ്.