ഏറെ കാലത്തെ കാത്തിരിപ്പിനും പരിശ്രമങ്ങള്‍ക്കുമൊടുവില്‍ ഇടുക്കി സത്രം എയര്‍ സ്ട്രിപ്പില്‍ വിജയകരമായി വിമാനമിറക്കി. വൈറസ് SW80 എന്ന ചെറുവിമാനമാണ് ഇടുക്കിയുടെ സ്വപ്ന സാക്ഷാത്കാരത്തിലേക്ക് പറന്നിറങ്ങിയത്.
എന്‍സിസി വിദ്യാര്‍ഥികള്‍ക്ക് വിമാന പറക്കല്‍ പരിശീലനം നല്‍കുകയാണ് എയര്‍സ്ട്രിപ്പിന്റെ പ്രഥമ ലക്ഷ്യം. കാലക്രമേണ മെഡിക്കല്‍ എമര്‍ജന്‍സിയും ടൂറിസവും പോലുള്ള കാര്യങ്ങള്‍ക്കായി ഇതു വികസിപ്പിച്ചെടുക്കുവാനും സര്‍ക്കാര്‍ പദ്ധതിയിടുന്നു.
ഹൈറേഞ്ചിനും ഇവിടുത്തെ ജനങ്ങള്‍ക്കും ഭാവിയില്‍ ഏറെ പ്രയോജനകരമാകുന്ന തരത്തിലാണ് ഈ എയര്‍ സ്ട്രിപ്പ് വിഭാവനം ചെയ്തിരിക്കുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. നിരവധി പ്രതിസന്ധികളെ അതിജീവിച്ച് ഇതു യാഥാര്‍ത്ഥ്യമാക്കിയ പൊതുമരാമത്തു വകുപ്പിനും ബഹു. മന്ത്രി മുഹമ്മദ് റിയാസിനും ബഹു. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദുവിനും, ശ്രീ. വാഴൂര്‍ സോമന്‍ എംഎല്‍എയ്ക്കും തുടങ്ങി പിന്നില്‍ പ്രവര്‍ത്തിച്ച ഏവര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു.