ഇടുക്കിയിലേക്ക് കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുവാന്‍ നൂതന ആശയങ്ങളുമായി ജില്ലാ ഭരണകൂടം. ന്യൂ ജന്‍ വിനോദങ്ങളായ കയാക്കിങ്ങും അക്വാസോര്‍ബിങ്ങും മലങ്കര ജലായശയത്തില്‍ സജ്ജമാക്കുന്നത് സംബന്ധിച്ച് ജില്ലാ ഭരണകൂടം എം.വി.ഐ.പി.യുടെ അഭിപ്രായം തേടി. കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മലങ്കര ടൂറിസം ഹബ്ബ് എക്സിക്യുട്ടീവ് കമ്മിറ്റി യോഗമാണ് കൂടുതല്‍ സംവിധാനങ്ങള്‍ കൊണ്ടുവരാന്‍ തീരുമാനിച്ചത്.
മലങ്കര അണക്കെട്ടില്‍ ഇതിനുള്ള സാധ്യതയുണ്ടെന്നാണ് എം.വി.ഐ.പി. വ്യക്തമാക്കുന്നത്്. അക്വാസോര്‍ബിങ്ങിലൂടെ കുട്ടികളെയും ഇവിടേക്ക് ആകര്‍ഷിക്കാനാകും.