ഇടുക്കിയിൽ ഓണം വാരാഘോഷം വിപുലമാക്കും

Related Stories

ഇടുക്കി മണ്ഡലത്തില്‍ ഓണാഘോഷം സെപ്റ്റംബര്‍ ആറു മുതല്‍ 11 വരെ വാദ്യഘോഷങ്ങളുടെയും പുലി കളിയുടെയും അകമ്പടിയോടെ വിപുലമായി നടത്തും. മുഖ്യരക്ഷാധികാരി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ ചെറുതോണി ടൗണ്‍ ഹാളില്‍
ജനറല്‍ കമ്മറ്റി യോഗം ചേര്‍ന്നു.
വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ജനറല്‍ കണ്‍വീനറുമായ ജോര്‍ജ് പോള്‍ യോഗത്തിന് അധ്യക്ഷത വഹിച്ചു. ഡിടിപിസി സെക്രട്ടറി ജിതേഷ് ജോസ് പദ്ധതി വിശദീകരിച്ചു. വിവിധ ഉപകമ്മറ്റികള്‍ ചേര്‍ന്നെടുത്ത തീരുമാനങ്ങള്‍ അതത് കമ്മറ്റി അംഗങ്ങള്‍ യോഗത്തില്‍ വ്യക്തമാക്കി.
ജില്ലാതല ആഘോഷത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ 6 ന് രാവിലെ 10 മണിക്ക് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് പതാക ഉയര്‍ത്തും. കരിമ്പനില്‍ നിന്ന് ചെറുതോണി വരെ കൂട്ടയോട്ടം സംഘടിപ്പിക്കും. ഉച്ചക്ക് ശേഷം 2 മണിക്ക് വെള്ളക്കയത്ത് നിന്ന് വാദ്യഘോഷങ്ങളുടെയും പുലി കളിയുടെയും അകമ്പടിയോടു കൂടി ഘോഷയാത്ര ചെറുതോണിയില്‍ അവസാനിച്ചു 4 മണിക്ക് ടൗണില്‍ പൊതു സമ്മേളനം നടക്കും.
7 ന് അത്തപൂക്കള മത്സരം, കുട്ടികള്‍ക്കുള്ള വിവിധ മത്സരങ്ങള്‍, തീറ്റ മത്സരം തുടങ്ങിയവ ചെറുതോണി ടൗണ്‍ ഹാളിലും പരിസരത്തുമായി നടക്കും. 9 ന് വടംവലി മത്സരവും സംഘടിപ്പിക്കും.

യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.ജി സത്യന്‍, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി. വി വര്‍ഗീസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഡിറ്റാജ് ജോസഫ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നിമ്മി ജയന്‍, പ്രഭാ തങ്കച്ചന്‍, നൗഷാദ് ടി, രാജു ജോസഫ്, എന്നിവരും ജോസ് കുഴികണ്ടം, സണ്ണി പൈമ്പള്ളി, ജേക്കബ് പിണക്കാട്ട് തുടങ്ങി സംഘാടക സമിതി അംഗങ്ങള്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍, വിവിധ കക്ഷി രാഷ്ട്രീയനേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories