എടിഎം മെഷീനുകളില്‍ നിന്ന് കാര്‍ഡില്ലാതെ പണം പിന്‍വലിക്കാനുള്ള സംവിധാനത്തിന് എല്ലാ ബാങ്കുകള്‍ക്കും അനുമതി നല്‍കാന്‍ തീരുമാനിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.
ഇതുസംബന്ധിച്ച് എടിഎം നെറ്റ് വര്‍ക്കുകള്‍, എന്‍പിസിഐ, ബാങ്കുകള്‍ എന്നിവയ്ക്ക് ഉടന്‍ പ്രത്യേക നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കും.
നിലവില്‍ വളരെ കുറച്ച് ബാങ്കുകള്‍മാത്രമാണ് ഈ സേവനം വാഗ്ദാനം ചെയ്യുന്നത്.
യുപിഐ സംവിധാനം ഉപയോഗിച്ചാകും കാര്‍ഡ്‌ലെസ് എടിഎം സേവനം സാധ്യമാക്കുക. എസ്ബിഐ യോനോ പ്രവര്‍ത്തിക്കുന്നതിന് സമാനമായി ഇനി മുതല്‍ എല്ലാ ബാങ്കുകള്‍ക്കും ഈ സേവനം ഉപയോക്താക്കളിലെത്തിക്കാന്‍ സാധിക്കും.
ഇടപാടുകള്‍ സുഗമമാക്കുന്നതിനൊപ്പം കാര്‍ഡ് ക്ലോണിങ് അടക്കം കാര്‍ഡ് ഉപയോഗിച്ചുള്ള പല തട്ടിപ്പുകളും ഇല്ലാതാക്കാന്‍ ഇതുവഴി സാധിക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.