ഇന്ത്യന്‍ നിര്‍മിത ഡ്രോണ്‍,
‘ഡ്രോണി’ പുറത്തിറക്കി ധോണി

0
349

ഇന്ത്യന്‍ കമ്പനിയായ ഗരുഡ എയ്‌റോസ്‌പേസിന്റെ ക്യാമറ ഡ്രോണായ ‘ഡ്രോണി’ പുറത്തിറക്കി ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി. കര്‍ഷകര്‍ക്ക് വിളയിടങ്ങളില്‍ നിരീക്ഷണത്തിന് സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗരുഡ പുതിയ ഡ്രോണ്‍ പുറത്തിറക്കിയത്. തങ്ങളുടെ ബ്രാന്‍ഡ് അംബാസിഡര്‍ ധോണിയുടെ പേരിനോട് സാദൃശ്യമുള്ള ഡ്രോണി എന്ന പേരിലാണ് ഗരുഡ പുതിയ ഡ്രോണ്‍ പുറത്തിറക്കിയിരിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ കമ്പനി, ഡ്രോണി വിപണിയിലെത്തിക്കും. വൈകാതെ ഡ്രോണിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടുമെന്നാണ് സൂചന.
ബാറ്ററി പവറില്‍ പ്രവര്‍ത്തിക്കുന്ന ക്യാമറ ഡ്രോണാണ് ഇത്. കൂടുതല്‍ വിസ്തൃതിയുള്ള പാടശേഖരങ്ങളിലെ വിളകള്‍ നിരീക്ഷിക്കാനും മറ്റും കര്‍ഷകരെ സഹായിക്കാന്‍ ഡ്രോണിക്ക് സാധിക്കുമെന്ന് കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കി.