രാജ്യത്ത് പ്രത്യേക ഉപയോഗത്തിനായി ഡിജിറ്റല്‍ രൂപ, ഇ-രൂപ ഉടന്‍ അവതരിപ്പിക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഡിജിറ്റല്‍ കറന്‍സി പരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് പരീക്ഷണാടിസ്ഥാനത്തിലുള്ള നടപടിയെന്ന് ഡിജിറ്റല്‍ കറന്‍സിയുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കുന്നു. ഡിജിറ്റല്‍ കറന്‍സിയെക്കുറിച്ചും ഇ-രൂപയുടെ നേട്ടങ്ങളെക്കുറിച്ചും ആര്‍ബിഐ പുറത്തുവിട്ട കുറിപ്പില്‍ പറയുന്നു.
ഉപയോഗിക്കുന്ന രീതി, സാങ്കേതിക വിദ്യ, പ്രവര്‍ത്തനം, ഡിജിറ്റല്‍ രൂപയുടെ ഡിസൈന്‍ എന്നിവയെ കുറിച്ചും, ബാങ്കിങ് സംവിധാനം, ധനകാര്യ നയം, സാമ്പത്തിക സ്ഥിരത എന്നിവയെ ഡിജിറ്റല്‍ കറന്‍സി എങ്ങനെ സ്വാധീനിക്കുമെന്നും ആര്‍ബിഐ പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കുന്നു.