ഇന്ത്യയില്‍ 2025 ഓടെ 5000 കോടി രൂപയുടെ നിക്ഷേപം നടത്താനൊരുങ്ങി നെസ്‌ലേ കമ്പനി. കമ്പനി സിഇഒ മാര്‍ക്ക് ഷ്‌നീഡറാണ് പ്രഖ്യാപനം നടത്തിയത്. പുതിയ പ്ലാന്റുകളുടെ നിര്‍മാണം, ഉത്പന്നങ്ങളുടെ എണ്ണം വര്‍ധിപ്പിക്കല്‍, മറ്റ് കമ്പനികളുടെ ഏറ്റെടുക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കാകും പണം വിനിയോഗിക്കുക. നിലവില്‍ ഒമ്പത് ഇടങ്ങളിലാണ് നെസ്‌ലേക്ക് ഇന്ത്യയില്‍ പ്ലാന്റുകളുള്ളത്. നെസ് ലേയുടെ പുതിയ പദ്ധതികള്‍ ആഭ്യന്തര വിപണിയില്‍ കൂടുതല്‍ സാധ്യത സൃഷ്ടിക്കുന്നതാണ്. സ്വിസ് കമ്പനിയായ നെസ് ലേയുടെ ടോപ്‌ടെന്‍ വിപണികളിലൊന്നാണ് ഇന്ത്യയെന്നും സിഇഒ പറഞ്ഞു. 14709 കോടിയാണ് 2021ലെ നെസ്‌ലേ ഇന്ത്യയുടെ വരുമാനം. അടുത്തിടെ ഗുജറാത്തിലെ സാനന്ദില്‍ 700 കോടി നിക്ഷേപത്തിലാണ് നെസ്‌ലേ നിര്‍മാണ പ്ലാന്റ് തുടങ്ങിയത്.