20 വര്‍ഷക്കാലം കൊണ്ട് ഇന്‍ഫോസിസിനെ ഇന്നും കാണും വിധം വളര്‍ത്തുന്നതില്‍ സുപ്രധാന പങ്കുവഹിച്ച ഇന്‍ഫോസിസ് പ്രസിഡന്റ് രവി കുമാര്‍ എസ്. കമ്പനിയില്‍ നിന്ന് രാജി വച്ചു. രാജി സമര്‍പ്പിച്ചു.
സ്റ്റോക് എക്‌സ്‌ചേഞ്ച് ഫയലിങ്ങിലാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. ഇന്‍ഫോസിസിന് വേണ്ടി അദ്ദേഹം ഇത്ര കാലം നല്‍കിയ എല്ലാ സംഭാവനകള്‍ക്കും അ കമ്പനി ഫയലിങ്ങില്‍ നന്ദി അറിയിച്ചു.
എന്നാല്‍ പെട്ടെന്നുള്ള രാജിക്ക് കാരണമെന്തെന്ന് ഫയലിങ്ങിലും വ്യക്തമാക്കിയിട്ടില്ല. 2002ല്‍ ഇന്‍ഫോസിസില്‍ ചേര്‍ന്ന അദ്ദേഹം 2016ലാണ് കമ്പനിയുടെ പ്രസിഡന്റായി ചുമതലയേല്‍ക്കുന്നത്. ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്ററില്‍ ന്യൂക്ലിയര്‍ സയന്റിസ്റ്റായി ആയിരുന്നു രവി കുമാറിന്റെ കരിയറിന്റെ തുടക്കം.