സംസ്ഥാന സര്‍ക്കാരിന്റെ സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ഏപ്രില്‍ ഒന്നു മുതല്‍ സംസ്ഥാനത്തിതുവരെ ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ് മേഖലയില്‍ 2100 പുതിയ സംരംഭങ്ങള്‍ ആരംഭിച്ചു.
പദ്ധതിയുടെ ഭാഗമായി അഞ്ച് മാസത്തില്‍ 120 കോടിയുടെ നിക്ഷേപമുണ്ടായി. 3900 പേര്‍ക്ക് ഈ സംരംഭങ്ങളിലൂടെ തൊഴില്‍ ലഭിച്ചുവെന്നും വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് വ്യക്തമാക്കി.