ഈശോ ഒക്ടോബര്‍ അഞ്ചിന്

0
64

ജയസൂര്യ നായകനാകുന്ന നാദിര്‍ഷ ചിത്രം ‘ഈശോ’ ഒക്ടോബര്‍ 5 ന് വിജയദശമി ദിനത്തില്‍ സോണി ലിവ് പ്ലാറ്റ്‌ഫോമിലൂടെ ഒടിടി റിലീസിനെത്തുന്നു. മലയാളം, തെലുങ്ക്, ഹിന്ദി, കന്നട, തമിഴ് ഭാഷകളിലാണ് റിലീസ.
”വിജയദശമി ദിനത്തില്‍ ഒക്ടോബര്‍ 5 ന് ഞങ്ങളുടെ ‘ഈശോ’ ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്കായി റിലീസ് ചെയ്യുമെന്ന് സംവിധായകന്‍ നാദിര്‍ഷ പറഞ്ഞു. മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ റിലീസാകുന്ന ‘ഈശോ’ വരുന്നത് ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവിലാണ്.”- നാദിര്‍ഷ കുറിച്ചു.

നമിത പ്രമോദാണ് നായിക. ജാഫര്‍ ഇടുക്കി, സുരേഷ് കൃഷ്ണ ജോണി ആന്റണി എന്നിവരാണ് മറ്റു താരങ്ങള്‍. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണ്‍ ആണ് സിനിമ നിര്‍മിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എന്‍.എം. ബാദുഷ, ബിനു സെബാസ്റ്റ്യന്‍ എന്നിവരാണ്.