ജയസൂര്യയെ നായകനാക്കി നാദിര്‍ഷാ സംവിധാനം ചെയ്ത ചിത്രം ഈശോ, ഒടിടി പ്ലാറ്റ്‌ഫോമായ സോണിലിവില്‍ റിലീസ് ചെയ്തു. ചിത്രം നാളെ എത്തുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും ഇന്ന് തന്നെ അഞ്ച് ഭാഷകളിലായി റിലീസ് ചെയ്യുകയായിരുന്നു.
ഒരു ജയസൂര്യ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയ്ക്കാണ് സോണി ലിവ് ഈശോയുടെ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയത്.
ത്രില്ലര്‍ ചിത്രമായ ഈശോയുടെ തിരക്കഥ സുനീഷ് വാരനാടും ഛായാഗ്രഹണം റോബി വര്‍ഗീസുമാണ്.
സിനിമയുടെ പേരുമായി ബന്ധപ്പെട്ട് ആദ്യ ഘട്ടത്തില്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ചിത്രം കൂടിയാണിത്.