ഈ വര്‍ഷം കമ്പനികള്‍ ഐപിഒ വഴി സമാഹരിച്ചത് 40311 കോടി

0
96

ഈ വര്‍ഷം ഇതുവരെ രാജ്യത്തെ 16 കമ്പനികള്‍ പ്രഥമ ഓഹരി വില്‍പന വഴി സമാഹരിച്ചത് 40311 കോടി രൂപയെന്ന് വിവരം. കഴിഞ്ഞ വര്‍ഷം ഇതേസമയത്തെ 17496 കോടിയേക്കാള്‍ ഏതാണ്ട് 43 ശതമാനം വര്‍ധന.
ഈ വര്‍ഷം ഐപിഒ വഴി കമ്പനികള്‍ നേടിയ ആകെ തുകയുടെ സിംഹഭാഗവും സ്വന്തമാക്കിയത് എല്‍ഐസി തന്നെ. 20500 കോടിയാണ് രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒ വഴി എല്‍ഐസി സമാഹരിച്ചത്. ഓഹരി വിപണിയിലിറങ്ങിയ 31 കമ്പനികളില്‍ 21 എണ്ണവും ലിസ്റ്റിങ് ദിവസം തന്നെ ലാഭം നേടിയെന്നാണ് സെബി വ്യക്തമാക്കുന്നത്.