ഉപഭോക്താക്കള്‍ക്കുള്ള സേവനം മെച്ചപ്പെടുത്തുന്നതിന് എസ്എംഎസ് സൗകര്യം ഏര്‍പ്പെടുത്തി എച്ച്ഡിഎഫ്‌സി ബാങ്ക്. 24 മണിക്കൂറും സേവനം ലഭിക്കുന്നവിധമാണ് എസ്എംഎസ് സേവനം ഒരുക്കിയിരിക്കുന്നത്. അക്കൗണ്ട് ബാലന്‍സ്, ലോണ്‍, ക്രെഡിറ്റ് കാര്‍ഡ്, ചെക്ക്ബുക്ക്, അക്കൗണ്ട് സ്റ്റേറ്റ്മെന്റ് തുടങ്ങി വിവിധ സേവനങ്ങള്‍ എസ്എംഎസ് വഴി പ്രയോജനപ്പെടുത്താമെന്ന് എച്ച്ഡിഎഫ്സി ബാങ്ക് അറിയിച്ചു.
7308080808 എന്ന നമ്പറിലേക്കാണ് എസ്എംഎസ് അയക്കേണ്ടത്. കസ്റ്റമര്‍ ഐഡിയുടെ അവസാന നാലക്ഷരം, അക്കൗണ്ട് നമ്പറിന്റെ അവസാന നാലക്ഷരം എന്നിവ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യണം. നാലു ദിവസം കൊണ്ട് രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാകും. ഇക്കാര്യം എസ്എംഎസ് വഴി ബാങ്ക് അറിയിക്കും. രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ അപേക്ഷാഫോം പൂരിപ്പിച്ച് നല്‍കണം.
ബാങ്കിന്റെ എസ്എംഎസ് സേവനം ഉപയോഗിച്ച് വിവിധ ബാങ്കിങ് സേവനങ്ങള്‍ പ്രയോജനപ്പെടുത്താവുന്നതാണ്.