എയര്‍ഇന്ത്യ നാളെ മുതല്‍ ടാറ്റയ്ക്ക്

0
144

പൊതുമേഖല വിമാന കമ്പനിയായ എയര്‍ ഇന്ത്യ നാളെ ടാറ്റ ഗ്രൂപ്പിന് കൈമാറും. കഴിഞ്ഞ ഒക്ടോബറില്‍ നടന്ന ലേലത്തില്‍ 18000 കോടി രൂപയ്ക്കാണ് ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യയെ സ്വന്തമാക്കിയത്. 

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി ജനുവരി 20ലെ ക്ലോസിങ് ബാലന്‍സ്ഷീറ്റ് ടാറ്റയ്ക്ക് കൈമാറി. ഇത് പരിശോധിച്ചശേഷമാണ്  അന്തിമ നടപടികളിലേയ്ക്ക് നീങ്ങുന്നത്. 

എയര്‍ ഇന്ത്യ എക്പ്രസിനൊപ്പം എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് കമ്പനിയായ എയര്‍ ഇന്ത്യാ സ്റ്റാറ്റ്‌സിന്റെ 50 ശതമാനം ഓഹരികളുമാകും ടാറ്റയ്ക്ക് ലഭിക്കുക.പുനരുജ്ജീവന പാക്കേജിന്റെ ഭാഗമായി എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തന, സേവന നിലവാരം മെച്ചപ്പെടുത്താന്‍ 100 ദിവസത്തെ പദ്ധതിയും ടാറ്റ ഗ്രൂപ്പ് തയ്യാറാക്കുന്നുണ്ട്.