ന്യൂഡല്‍ഹി: ഐഫോണ്‍ നിര്‍മ്മാണം നടത്താനൊരുങ്ങി ടാറ്റ ഗ്രൂപ്പ്.
നിലവില്‍ ആപ്പിളിനായി ഫോണുകള്‍ അസംബിള്‍ ചെയ്യുന്ന വിസ്ട്രണ്‍ കോര്‍പ്പറേഷൻ എന്ന തായ്‌വാൻ കമ്പനിയുമായി ടാറ്റ ചര്‍ച്ച തുടങ്ങി.
ഫോണുകളുടെ അസംബ്ലിങ് ആയിരിക്കും ടാറ്റ നിര്‍വഹിക്കുക.
നിലവില്‍ ഇന്ത്യയില്‍ ഉപ്പ് മുതല്‍ സോഫ്റ്റ്വെയര് വരെ ടാറ്റ ഗ്രൂപ്പ് നിര്‍മ്മിക്കുന്നുണ്ട്. ഇടപാട് യാഥാര്‍ഥ്യമായാല്‍ ഐഫോണ്‍ നിര്‍മ്മിക്കുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയായി ടാറ്റ മാറും.
ഒരു ഇന്ത്യന്‍ കമ്പനി ഐഫോണ്‍ നിര്‍മ്മാണം നടത്തിയാല്‍ സാങ്കേതിക മേഖലയിലെ ചൈനയുമായുള്ള പോരാട്ടത്തിന് അത് കൂടുതല്‍ കരുത്ത് പകരുമെന്നാണ് പ്രതീക്ഷ.
അതേസമയം, ചര്‍ച്ചകളില്‍ ആപ്പിളിന്റെ പങ്കാളിത്തം സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടില്ല. എന്നാല്‍, വാര്‍ത്തയെ കുറിച്ച് പ്രതികരിക്കാന്‍ വിസ്ട്രണും തയാറായില്ല.