ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോണ്‍ 14 ഇന്ത്യയില്‍ നിര്‍മാണം ആരംഭിക്കുന്നു. 2017ലാണ് ആപ്പിള്‍ ഇന്ത്യയില്‍ മാനുഫാക്ചറിങ് ആരംഭിച്ചത്. അവരുടെ ഏറ്റവും പുതിയ മോഡലുകളായ ഐഫോണ്‍ 12, 13, എന്നിവ ഇന്ത്യയില്‍ നിര്‍മിക്കുന്നുണ്ടായിരുന്നു. ഇപ്പോള്‍ ഐഫോണ്‍ 14 മാനുഫാക്ചറിങ്ങും ആരംഭിക്കുകയാണെന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. അടുത്ത ഏതാനും ദിവസങ്ങളില്‍ ഇന്ത്യന്‍ നിര്‍മിത ഐഫോണുകള്‍ ഉപഭോക്താക്കളിലെത്തിത്തുടങ്ങുമെന്നാണ് വിവരം. ചെന്നൈയിലെ ഫോക്‌സ്‌കോണ്‍ നിര്‍മാണ ശാലയിലാണ് ഐഫോണുകള്‍ നിര്‍മിക്കുന്നത്. ഇന്ത്യയില്‍ നിന്ന് ഐഫോണ്‍ പുറത്തിറക്കാനാകുന്നതില്‍ തങ്ങള്‍ക്ക് ഏറെ സന്തോഷമുണ്ടെന്ന് ആപ്പിള്‍ അറിയിച്ചു.