ഒഎന്‍ഡിസിയും മൈക്രോസോഫ്റ്റും കൈകോര്‍ക്കുന്നു

0
583

ഇകൊമേഴ്‌സ് കുത്തകകള്‍ക്ക് ഒരു ബദല്‍ എന്ന നിലയില്‍ യുപിഐ മാതൃകയില്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിക്കുന്ന ഓപ്പണ്‍ നെറ്റ് വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്‌സുമായി സഹകരിക്കാന്‍ മൈക്രോസോഫ്റ്റ്. ഈ വര്‍ഷം തന്നെ ഇന്ത്യക്കാര്‍ക്കായി ഒരു ഷോപ്പിങ് ആപ്പ് മൈക്രോസോഫ്റ്റ് ലോഞ്ച് ചെയ്യും.
ഒഎന്‍ഡിസി എത്തുന്നതോടെ ഇന്ത്യന്‍ ഇ കൊമേഴ്‌സ് രംഗത്തിന്റെ പ്രതിച്ഛായതന്നെ മാറും. ചെറുകിട, ഇടത്തരം കച്ചവടക്കാര്‍ക്കും മറ്റ് വമ്പന്‍ കമ്പനികളുടേതിന് തുല്യമായി അവസരങ്ങള്‍ സൃഷ്ടിക്കപ്പെടും.