ഒരാഴ്ചയ്ക്കിടെ കേരളത്തില്‍ സ്വര്‍ണവില 440 രൂപയോളം കുറഞ്ഞു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38080 രൂപയായി. 4760 രൂപയാണ് ഒരു ഗ്രാമിന്റെ ഇന്നത്തെ വില.
ഓഗസ്റ്റ് ഒന്നിന് 37680 രൂപയില്‍ നിന്നിരുന്ന സ്വര്‍ണ വില ദിമവസങ്ങള്‍ കൊണ്ട്
38520 എന്ന നിലയിലേക്ക് ഉയര്‍ന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സ്വര്‍ണ വില കുത്തനെ താഴേക്കാണ്.
18 കാരറ്റ് സ്വര്‍ണത്തിന് 3930 രൂപയാണ്.
വെള്ളിവില കഴിഞ്ഞ കുറച്ചു ദിവസങ്ങളായി യാതൊരു മാറ്റവുമില്ലാതെ തുടരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 63 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയാണ്.