ഓണക്കിറ്റ് വിതരണത്തില്‍ കമ്മീഷന്‍ ഒഴിവാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ റേഷന്‍ വ്യാപാരികളുടെ സംഘടന പ്രതിഷേധം ശക്തമാക്കുന്നു.
നിലവില്‍ കിറ്റ് സൗജന്യമായി കൈപ്പറ്റുന്ന മുന്‍ഗണനാ വിഭാഗങ്ങളില്‍ നിന്ന് ചെറിയ തുക ഈടാക്കി കമ്മീഷന്‍ തുക അനുവദിക്കണമെന്നാണ് സംഘടനയുടെ ആവശ്യം. കൊവിഡ് കാലത്ത് പതിനൊന്ന് മാസം കിറ്റ് വിതരണം ചെയ്തതിന്റെ കമ്മീഷന്‍ ഹൈക്കോടതി ഇടപെട്ടിട്ടും സര്‍ക്കാര്‍ ഇതുവരെ നല്‍കിയിട്ടില്ല.
കമ്മീഷന്‍ കുടിശ്ശിക നല്‍കാത്ത സര്‍ക്കാരിനെതിരെ നിയമ നടപടി തുടരാനാണ് തീരുമാനം. അറുപത് കോടി രൂപയാണ് കുടിശ്ശിക നല്‍കാനുള്ളത്. എന്നാല്‍ കിറ്റ് വിതരണവുമായി സഹകരിക്കുമെന്ന് സംഘടന വ്യക്തമാക്കി.
കിറ്റ് വിതരണത്തിന്റെ ഗതാഗത ചെലവിനുള്‍പ്പടെ 13 രൂപയാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്. അഞ്ച് രൂപ കൂടി അധികമായി നീക്കിവച്ച് സംസ്ഥാനത്തെ 14,500 റേഷന്‍ വ്യാപാരികള്‍ക്ക് കമ്മീഷന്‍ നല്‍കണമെന്നാണ് സംഘടനയുടെ ആവശ്യം