ഇന്ത്യന്‍ ഓഹരി വിപണി ഉണര്‍വോടെ മുന്നേറുന്നു. രണ്ട് ശതമാനത്തോളമാണ് സെന്‍സെക്‌സും നിഫ്റ്റിയും ഇന്ന് നില മെച്ചപ്പെടുത്തിയത്. ടിസിഎസ്, എച്ച്ഡിഎഫ്‌സി,റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നീ കമ്പനികളുടെ തോളിലേറിയാണ് വിപണിയുടെ കുതിപ്പ്. 2.08 ശതമാനം ഉയര്‍ന്ന് 57970.82 പോയിന്റ് എന്ന നിലയിലാണ് സെന്‍സെക്‌സ് വ്യാപാരം തുടരുന്നത്.
ഇന്നലത്തേക്കാള്‍ 1182.01 പോയിന്റുകളാണ് സെന്‍സെക്‌സ് മെച്ചപ്പെടുത്തിയത്. ഇടയ്ക്ക് 58035.69 എന്ന നിലയിലേക്ക് സെന്‍സെക്‌സ് ഉയര്‍ന്നിരുന്നു. നിഫ്റ്റിയാകട്ടെ 368.30 പോയിന്റുകള്‍ ഉയര്‍ന്ന് 17255.65 ലെത്തി.
ബാങ്കിങ്, ഫിനാന്‍ഷ്യല്‍ സ്റ്റോക്കുകളാണ് ഇന്ന് കൂടുതല്‍ നേട്ടമുണ്ടാക്കിയത്. വിപ്രോ, ടാറ്റ സ്റ്റീല്‍, എല്‍ ആന്‍ഡ് ടി, ഐടിസി, ഇന്‍ഫോസിസ്, ആക്‌സിസ് ബാങ്ക്, ബജാജ് ഫിന്‍സെര്‍വ്, ഐസിഐസിഐ, മാരുതി സുസുകി, കൊടാക്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളെല്ലാം നേട്ടത്തിലാണ്.