2017ല്‍ കട്ടപ്പന വില്ലേജ് ഓഫീസറായി ചുമതലയേറ്റതു മുതല്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവച്ച ജെയ്‌സണ്‍ ജോര്‍ജിന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും മര്‍ച്ചന്റ് യൂത്ത് വിങ്ങിന്റെയും യാത്രാ മംഗളങ്ങള്‍. കൊറോണക്കാലത്തും പ്രളയകാലത്തുമടക്കം കട്ടപ്പനക്കാരോടൊപ്പം ചേര്‍ന്നു നിന്ന് സേവനം ചെയ്ത അദ്ദേഹം നിരവധി പുരസ്‌കാരങ്ങള്‍ക്കും ഇക്കാലയളവില്‍ അര്‍ഹനായിരുന്നു. കട്ടപ്പന വില്ലേജ് ഓഫീസില്‍ നിന്നും സ്ഥലം മാറി പോകുന്ന ജെയ്‌സണ്‍ ജോര്‍ജിന് കേരളവ്യാപാരി വ്യവസായി ഏകോപന സമിതി കട്ടപ്പന യൂണിറ്റംഗങ്ങള്‍ യാത്രയയപ്പു നല്‍കി. പ്രസിഡന്റ് കെ.പി ഹസ്സന്‍ ഉപഹാരം കൈമാറി.
ജില്ലയിലെ മികച്ച വില്ലേജ് ഓഫീസര്‍ക്കുള്ള റെവന്യു വകുപ്പിന്റെ പുരസ്‌കാരവും 2022ല്‍ ഇടുക്കി നെടുങ്കണ്ടം സ്വദേശിയായ അദ്ദേഹത്തെ തേടിയെത്തിയിരുന്നു. തനിക്കു മുന്നിലെത്തുന്ന അപേക്ഷകള്‍ യാതൊരു കാലതാമസവും കൂടാതെ കൃത്യമായി കൈകാര്യം ചെയ്തിരുന്ന ജെയ്‌സണ്‍ സര്‍ കട്ടപ്പനക്കാര്‍ക്ക് എന്നും പ്രിയപ്പെട്ട ഉദ്യോഗസ്ഥനായിരുന്നു.