കട്ടപ്പനയില്‍ 5.4 കോടിയുടെ ലോണ്‍ സാങ്ഷന്‍ ലെറ്റര്‍ സംരംഭകര്‍ക്ക് കൈമാറി

0
244

സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി ജില്ലാ വ്യവസായ കേന്ദ്രവും കട്ടപ്പന നഗരസഭയും ഉടുമ്പഞ്ചോല താലൂക്ക് വ്യവസായ ഓഫീസും ചേര്‍ന്ന് ലോണ്‍ ലൈസന്‍സ് സബ്‌സിഡി മേള സംഘടിപ്പിച്ചു. മേളയില്‍ 5.4 കോടി രൂപയുടെ 22 ലോണ്‍ സാങ്ഷന്‍ ലെറ്ററുകള്‍ സംരംഭകര്‍ക്ക് കൈമാറി. 2 കോടി രൂപയുടെ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചു. നൂറിലധികം സംരംഭകര്‍ മേളയില്‍ പങ്കെടുത്തു.
രാവിലെ കട്ടപ്പന മുനിസിപ്പാലിറ്റി ഹാളില്‍ നഗരസഭാ അധ്യക്ഷ ശ്രീമതി ഷൈനി സണ്ണി മേള ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ ജോയി ആനിത്തോട്ടം അധ്യക്ഷത വഹിച്ചു. വ്യവസായ വികസന ഓഫീസര്‍ ജിബിന്‍ കെ. ജോണ്‍ സ്വാഗതം പറഞ്ഞു. കെഎഫ്‌സി സെയില്‍സ് എക്‌സിക്യൂട്ടീവ് അഖില്‍ ബാലകൃഷ്ണന്‍ ബാങ്ക് ലോണ്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കി. ഉപജില്ലാ വ്യവസായ ഓഫീസര്‍ ശ്രീ വിശാഖ് പി.എസ് മുഖ്യപ്രഭാഷണം നടത്തി. വിവിധ ബാങ്കുകളുടെ മാനേജര്‍മാര്‍ ലോണ്‍ സാങ്ഷന്‍ ലെറ്റര്‍ കൈമാറി. മുനിസിപ്പാലിറ്റി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശ്രീ അജിത്ത് ലൈസന്‍സുകള്‍ വിതരണം ചെയ്തു. വ്യവസായ വകുപ്പ് പ്രതിനിധികളായ ജെറില്‍ ജോസ് ജെര്‍ലിറ്റ് ദേവസ്യ എന്നിവര്‍ മേളയ്ക്ക് നേതൃത്വം നല്‍കി.