കട്ടപ്പനയിൽ ഹോർട്ടിക്കോർപ്പിന്റെ കർഷക ചന്ത പ്രവർത്തനമാരംഭിച്ചു. ഓണത്തോടനുബന്ധിച്ചാണ് കട്ടപ്പന സാഗര ജംഗ്ഷന് സമീപം കേരള സർക്കാരിന്റെ കർഷക ചന്ത തുടങ്ങിയത്. സെപ്റ്റംബർ നാലാം തീയതി മുതൽ ഏഴാം തീയതി വരെയാണ് കർഷക ചന്ത പ്രവർത്തിക്കുക. നാടൻ, മറുനാടൻ പച്ചക്കറികൾ, മിൽമ ഉത്പാന്നങ്ങൾ, ശർക്കര തുടങ്ങിയവ ലഭ്യമാണ്.