കട്ടപ്പന സഹകരണ ആശുപത്രി സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി

0
99

കട്ടപ്പന സഹകരണ ആശുപത്രിയുടെ നേതൃത്വത്തില്‍ തൂക്കുപാലത്ത് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. അറുനൂറിലധികം രോഗികള്‍ ക്യാമ്പില്‍ പങ്കെടുത്തു.
സീനിയര്‍ ഓര്‍ത്തോ സര്‍ജന്‍ ഡോ. കിവിന്‍, ചീഫ് ഗൈനക്കോളജിസ്റ്റ് ഡോ. ജോസന്‍ വര്‍ഗീസ്, ജനറല്‍ സര്‍ജന്‍ ഡോ. ജിതേന്ദ്രന്‍ ആര്‍. പിള്ള, ഇ.എന്‍.ടി. സര്‍ജന്‍ ഡോ. ലെനി മാത്യു, റോബര്‍ട്ട് സ്‌കിന്‍ സ്‌പെഷ്യലിസ്റ്റ് ഡോ. വിമല്‍ ജോണ്‍ എന്തോക്രോന്യോളജിസ്റ്റ് ഡോ. ശ്വേത കൃഷ്ണ, ചീഫ് ഫിസിഷ്യന്‍ ഡോ. കെ.കെ. മഹേഷ്, ഗൈനക്കോളജിസ്റ്റ് ഡോ. ഗ്രീഷ്മ എലിസമ്പത് ജോര്‍ജ്, ഡെന്റല്‍ സര്‍ജന്‍ ഡോ. സന എന്നിവര്‍ ക്യാമ്പില്‍ രോഗികളെ പരിശോധിച്ച് ചികിത്സ നല്‍കി.