പരസ്യദാതാക്കളോട് ഉപഭോക്താക്കള്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാന്‍ കസ്റ്റമേഴ്‌സ് ആസ്‌ക് അലക്‌സ എന്ന പുതിയ സംവിധാനവുമായി ആമസോണ്‍ രംഗത്ത്. ഉത്പന്നങ്ങളുടെ ഫീച്ചറുകളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ആര്‍ക്കും അലക്‌സയോട് ചോദിക്കാം. ബ്രാന്‍ഡുകള്‍ നേരിട്ട് ഉപഭോക്താക്കള്‍ക്ക് ഉത്തരങ്ങള്‍ നല്‍കും, ആമസോണ്‍ അലക്‌സ ഷോപ്പിങ് ജനറല്‍ മാനേജര്‍ രാജീവ് മേത്ത അറിയിച്ചു. അലക്‌സയുടെ കണ്ടന്റ് മോഡറേഷനും ക്വാളിറ്റി ചെക്കിനും ശേഷമായിരിക്കും എല്ലാ ഉത്തരങ്ങളും ഉപഭോക്താക്കളിലേക്ക് എത്തുക. അലക്‌സയുടെ പുതിയ സേവനം ഒക്ടോബറില്‍ ആരംഭിക്കും.