കാത്തിരിപ്പിനൊടുവില്‍ റോഷാക്ക് എത്തുന്നു: അഡ്വാന്‍സ് ബുക്കിങ് തുടങ്ങി

Related Stories

സിനിമാപ്രേമികള്‍ കാത്തിരുന്ന മമ്മൂട്ടി ചിത്രം റോഷാക്ക് റിലീസിന് ഇനി രണ്ടു ദിവസം മാത്രം. ഒക്ടോബര്‍ 7ന് തിയറ്ററുകളില്‍ എത്തുന്ന ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചു. യുഎഇയിലും ചിത്രത്തിന്റെ അഡ്വാന്‍സ് റിസര്‍വേഷന്‍ ആരംഭിച്ചിട്ടുണ്ട്.
കെട്ട്യോളാണ് എന്റെ മാലാഖ എന്ന ആദ്യ സൂപ്പര്‍ഹിറ്റിന് ശേഷം നിസാം ബഷീര്‍ ഒരുക്കുന്ന സിനിമയുടെ നിര്‍മ്മാണം മമ്മൂട്ടി തന്നെയാണ്. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്ലീസ് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ സമീര്‍ അബ്ദുളാണ് തിരക്കഥ. ഷറഫുദ്ധീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
ഡാര്‍ക് ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ ലൂക്ക് ആന്റണിയായാണ് മമ്മൂട്ടി എത്തുന്നത്. കൊച്ചിയിലും ദുബായിലുമായാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തീകരിച്ചത്.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories