ഉദ്ഘാടനം കഴിഞ്ഞിട്ടും കേരള സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ടാക്‌സി ആപ്പ് കോരള സവാരി ഉപയോഗപ്പെടുത്താനാകാതെ പൊതുജനം. അഞ്ച് ദിവസം മുമ്പാണ് ആപ്പ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. മൊബൈല്‍ ആപ്പ് ഇതുവരെ പ്ലേസ്റ്റോറില്‍ എത്താത്തതാണ് കാരണം.
സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കി അനുമതി ലഭിക്കാത്തതിനാലാണ് ആപ്പ് പ്ലേസ്റ്റോറില്‍ എത്താത്തത്. സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി ഡ്രൈവര്‍മാര്‍ കേരള സവാരിയില്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
സുരക്ഷാ പരിശോധനയും ഗൂഗിള്‍ വെരിഫിക്കേഷനും പൂര്‍ത്തിയാക്കിയ ശേഷമേ കേരള സവാരി ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ എത്തുകയുള്ളൂ. ഇതിന് എത്ര ദിവസമെടുക്കുമെന്ന് വ്യക്തമല്ല.
ഡ്രൈവര്‍മാര്‍ക്കും പൊതുജനത്തിനും ഏറെ ഗുണം ചെയ്യുമെന്ന പ്രതീക്ഷയോടെ ആരംഭിച്ച ആപ്പ് ഉടന്‍ ജനങ്ങളിലേക്കെത്തിക്കാനാകും എന്ന പ്രതീക്ഷയിലാണ് അധികൃതര്‍.