ഗവ:കോളേജിൽ സിവിൽ സർവ്വീസ് കോച്ചിങ് സെൻ്റർ ആരംഭിക്കും: മന്ത്രി

0
53

കട്ടപ്പന ഗവ:കോളേജിൽ ജൂൺ മാസത്തോടെ
സിവിൽ സർവ്വീസ് കോച്ചിങ് സെൻ്റർ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കോളേജിലെ റിസർച്ച് സെന്ററുകളുടെയും പുതുതായി അനുവദിച്ച കോഴ്‌സുകളുടെയും ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാഠ്യപാഠ്യേതര രംഗത്ത് മുൻപന്തിയിൽ നിൽക്കുന്ന ജില്ലയിലെ മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണ് കട്ടപ്പന ഗവൺമെൻറ് കോളേജ്. കോളേജ് ഓരോ പടവുകൾ മുന്നോട്ടു പോകുന്നതിൽ ഏറെ സന്തോഷമുണ്ട്. വിദ്യാഭ്യാസ മേഖലയിലെ ഭൗതിക സാഹചര്യങ്ങൾ വർധിപ്പിച്ച് ഉന്നതവിദ്യാഭ്യാസത്തിന് മുൻഗണന നൽകുന്ന രീതിയിലേക്ക് ജില്ല മാറുകയാണ്, മന്ത്രി പറഞ്ഞു.