സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് ഗൂഗിള്‍ പുറത്തിറക്കിയ ഹ്രസ്വ വീഡിയോയില്‍ ഇടം നേടി മലയാളി സ്റ്റാര്‍ട്ടപ്പ് ഓപ്പണ്‍.
അനീഷ് അച്യുതന്, അജീഷ് അച്യുതന്, മേബിള്‍ ചാക്കോ, ഡീന ജേക്കബ് എന്നിവര്‍ ചേര്‍ന്ന് 2017 ലാണ് നിയോ ബാങ്കിംഗ് പ്ലാറ്റ്ഫോമായ ഓപ്പണിന് രൂപം നല്‍കിയത്. ആദ്യ പടിയായി ചെറുകിട ഇടത്തരം ബിസിനസുകള്‍ക്ക് മുഴുവന്‍ സാമ്പത്തിക സേവനങ്ങളും ലഭ്യമാക്കിയാണ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഇന്ത്യയുടെ നൂറാമത്തെ യൂണികോണായ ഓപ്പണ്‍ നിലവില്‍, ലോകത്തിലെ ഏറ്റവും വലിയ നിയോ ബാങ്കിംഗ് സേവന ദാതാക്കളാണ്.