ചട്ടമ്പി എന്ന ചിത്രത്തിന്റെ പ്രമോഷനിടെ അവതാരകയെ അസഭ്യം പറഞ്ഞ കേസില്‍ നായകന്‍ ശ്രീനാഥ് ഭാസി നിയമ നടപടികള്‍ നേരിടുന്നതിനിടെ പോസ്റ്ററില്‍ നിന്ന് ശ്രീനാഥ് ഭാസിയെ ഒഴിവാക്കിയിരിക്കുന്നു. പ്രശ്‌നം ഏറെ ഗുരുതരമാകുകയും ചര്‍ച്ച സജീവമാകുകയും ചെയ്തതോടെയാണ് നടന്റെ ചിത്രം ചട്ടമ്പിയുടെ പോസ്റ്ററില്‍ നിന്ന് ഒഴിവാക്കിയത്. അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചിരുന്നോ എന്ന തരത്തിലുള്ള അന്വേഷണങ്ങളും പുരോഗമിക്കുകയാണ്. അന്വേഷണത്തില്‍ നടനെതിരെ തെളിവ് ലഭിച്ചാല്‍ അതും ചിത്രത്തെ ബാധിച്ചേക്കുമോയെന്ന ഭയമാണ് നടപടിക്ക് പിന്നിലെന്നും അഭ്യൂഹങ്ങളുണ്ട്.
തിരക്കഥാകൃത്തായ അഭിലാഷ് എസ് കുമാറിന്റെ ആദ്യ സംവിധാന ചിത്രമാണ് ചട്ടമ്പി. സെപ്റ്റംബര്‍ 23നാണ് പടം തീയേറ്ററുകളിലെത്തിയത്.