ചിപ്പ് നിര്‍മാണം: യുഎസില്‍ 15 ലക്ഷം കോടി നിക്ഷേപിക്കാന്‍ സാംസങ്

0
163

യുഎസില്‍ 15 ലക്ഷം കോടി രൂപ നിക്ഷേപത്തില്‍ 11 ചിപ്പ് പ്ലാന്റുകള്‍ കൂടി നിര്‍മിക്കാനൊരുങ്ങി ദക്ഷിണ കൊറിയന്‍ ടെക്ക് ഭീമന്‍ സാംസങ്. വരുന്ന 20 വര്‍ഷത്തിനുള്ളില്‍ നിക്ഷേപം പൂര്‍ത്തിയാക്കും. 9 പ്ലാന്റുകള്‍ ടെയ്‌ലറിലും രണ്ടെണ്ണം ടെക്‌സാസിലുമാണ് നിര്‍മിക്കുന്നത്.
പ്രപ്പോസലിനെ ടെക്‌സാസ് ഗവര്‍ണര്‍ ഗ്രെഗ് ആബോട്ട് സ്വാഗതം ചെയ്തു. കഴിഞ്ഞ നാല് പതിറ്റാണ്ടായി യുഎസില്‍ പ്രവര്‍ത്തനം തുടരുന്ന സാംസങ് ഇതുവരെ ഏകദേശം 20000 അമേരിക്കക്കാര്‍ക്കാണ് തൊഴില്‍ നല്‍കിയിട്ടുള്ളത്.