തൊടുപുഴ: രണ്ട് വർഷക്കാലം നീണ്ട
കോവിഡ് മഹാമാരിയുടെ ഇടവേളയ്ക്ക് ശേഷം തൊടുപുഴയിൽ ശനിയാഴ്ച മുതൽ ജംബോ സർക്കസ് ആരംഭിക്കും. വെങ്ങല്ലൂർ – കോലാനി ബൈപ്പാസ് റോഡിലാണ് സർക്കസ്. ഇന്ന് വൈകിട്ട് 7 മണിക്ക് ആരംഭിക്കുന്ന പ്രദർശനത്തിന്റെ ഉദ്ഘാടനം ജലസേചന വകുപ്പ് മന്ത്രി റേഷി അഗസ്റ്റിൻ നിർവഹിക്കുന്നതായിരിക്കും. വിളക്ക് പ്രകാശനം മുൻസിപ്പൽ ചെയർമാൻ സനീഷ് ജോർജ് നിർവഹിക്കും. ഞായറാഴ്ച മുതൽ ഉച്ചയ്ക്ക് 1 മുതൽ വൈകിട്ട് 7വരെ മൂന്ന് പ്രദർശങ്ങൾ ഉണ്ടായിരിക്കുന്നതാണ്.