ജനകീയ ഹോട്ടൽ ഉദ്ഘാടനം ചെയ്തു

Related Stories

കട്ടപ്പന നഗരസഭ കുടുംബശ്രീ സി.ഡി.എസ് 2 ഐ. റ്റി. ഐ. ജംങ്ഷനിൽ മിനി സിവിൽ സ്റ്റേഷന്
സമീപം ആരംഭിച്ച ജനകീയ ഹോട്ടലിന്‍റെ ഉദ്ഘാടനം നഗരസഭ അധ്യക്ഷ ഷൈനി സണ്ണി ചെറിയാൻ നിർവഹിച്ചു. മിതമായ വിലയിൽ രുചികരമായ ഭക്ഷണം പുഞ്ചിരിയോടെ നല്‍കാൻ
സാധിക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ചെയർപേഴ്സൺ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്‍റെ വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിവരുന്ന
കുടുംബശ്രീ സംരംഭമാണ് ജനകീയ ഹോട്ടലുകള്‍. പൊതുജനങ്ങള്‍ക്ക് 20 രൂപക്ക് ഉച്ചഭക്ഷണം
ലഭ്യമാക്കുന്നതിന് പ്രാധാന്യം കൊടുത്ത് നടപ്പാക്കുന്ന പദ്ധതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍,
കുടുംബശ്രീ, സിവില്‍ സപ്ലൈസ് വകുപ്പ് എന്നിവയുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ്
നടപ്പാക്കുന്നത്. സ്പെഷ്യൽ വിഭവങ്ങളും പ്രാതലും മിതമായ നിരക്കിൽ ഹോട്ടലിൽ ലഭ്യമാണ്.
വൈകുന്നേരങ്ങളിൽ കപ്പ ബിരിയാണി ഉൾപ്പെടെയുള്ള ഭക്ഷണവും ജനകീയ ഹോട്ടലിൽ ലഭിക്കും. ഉദ്ഘാടന ചടങ്ങിൽ കട്ടപ്പന നഗരസഭ ഉപാധ്യക്ഷൻ ജോയ് ആനിത്തോട്ടം, സഹകരണ ബാങ്ക് പ്രസിഡന്‍റ് ജോയ് വെട്ടിക്കുഴി, സി. ഡി. എസ്. ചെയർപേഴ്സൺമാരായ ഷൈനി ജിജി, രത്നമ്മ സുരേന്ദ്രൻ, വാർഡ് കൗൺസിലർ ഷാജി കൂത്തോടി, മറ്റ് വാർഡ് കൗൺസിലർമാർ, കുടുംബശ്രീ അംഗങ്ങൾ, ഉദ്യോഗസ്ഥ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories