ദര്‍ശന രാജേന്ദ്രന്‍, ബേസില്‍ ജോസഫ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ജയ ജയ ജയ ജയ ഹേ’ ദീപാവലി റിലീസായി ഒക്ടോബര്‍ 21ന് തിയേറ്ററുകളില്‍ എത്തും.
വിപിന്‍ ദാസ് സംവിധാനം ചെയ്ത ചിത്രം ഒരു കുടുംബചിത്രമാണ്. ദര്‍ശനയുടെ കഥാപാത്രമായ ജയഭാരതിയിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. ഇടത്തരം കുടുംബത്തില്‍ ജനിച്ച 22 വയസ്സുള്ള പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയാന്‍ പോകുന്നത്.