ജിഎസ്ടിയുമായി ബന്ധപ്പെട്ട അറസ്റ്റുകള്‍ക്ക് കര്‍ശന നിയന്തര്ണമേര്‍പ്പെടുത്തിക്കൊണ്ടുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍.
കോര്‍പറേറ്റ് സ്ഥാപനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരെ ആരോപണങ്ങളുടെ പേരില്‍ മാത്രം വിളിച്ചുവരുത്തരുതെന്ന് ജി.എസ്.ടി കസ്റ്റംസ് അധികൃതര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
അറസ്റ്റ് ഒഴിവാക്കാനാകാത്ത സാഹചര്യത്തില്‍ ഉദ്യോഗസ്ഥരുടെ കുടുംബത്തെയും കമ്പനി മാനേജ്‌മെന്റിനെയും 24 മണിക്കൂറിനകം അറിയിക്കണം. അറസ്റ്റിന്റെ കാരണങ്ങള്‍ ഉടനെ ബന്ധപ്പെട്ടവരെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്.
ജി.എസ്.ടി നിയമപ്രകാരമുള്ള അറസ്റ്റ് കൂടുന്നതായി ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.
                                    
                        


