മുൻ ട്വിറ്റർ സിഇഒ ജാക്ക് ഡോർസി, ട്വിറ്റർ ബോർഡിൽ നിന്നും വ്യാഴാഴ്ച പടിയിറങ്ങിയതിന് പിന്നാലെ പ്രതികരണവുമായി ഇലോൺ മസ്ക്.
” ഞാൻ ഡോർസിയുടെ ആരാധകനാണ്. അദ്ദേഹം ബോർഡിൽ തുടരണമെന്ന് ആഗ്രഹിക്കുന്നു. എന്നാല്‍ അദ്ദേഹത്തിന് ഇനിയും ഏറെ ദൂരം സഞ്ചരിക്കാനാകുമെന്നാണ് വിശ്വാസം.” മസ്ക് ട്വിറ്ററിൽ കുറിച്ചു. നേരത്തെ ‘ജാക്ക് ഓഫ് ദ ബോർഡ്’ എന്ന തന്റെ ട്വീറ്റിന് മറുപടിയായിട്ടാണ് മസ്ക് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഡോർസിയുടെ രാജി സിഇഒ സ്ഥാനം ഒഴിഞ്ഞത് മുതൽ പ്രതീക്ഷിച്ചിരുന്നതാണ്. എങ്കിലും കാലാവധി കഴിയുംവരെ ബോർഡിൽ തുടരുമെന്നും അദ്ദേഹം കമ്പനിയിൽ നിന്നും പോകുമെന്നും പ്രഖ്യാപനത്തിനിടയിൽ വ്യക്തമാക്കിയിരുന്നു. ഫിനാൻഷ്യൽ പേയ്മെന്റ് പ്ലാറ്റ്ഫോമായ ബ്ലോക്ക് (മുൻപ് സ്ക്വയർ ) സിഇഒ ആയി സേവനമനുഷ്ഠിക്കുകയാണ് നിലവിൽ ജാക്ക് ഡോർസി.
Thanks for your blog, nice to read. Do not stop.