ടൂറിസം ബോധവത്ക്കരണ റാലി നടത്തി

Related Stories

രാജാക്കാട്: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ രാജാക്കാട് ശ്രീനാരായണപുരം റിപ്പിള്‍ വാട്ടര്‍ ഫാള്‍സ് ടൂറിസം സെന്ററിലേക്ക് ടൂറിസം ബോധവത്ക്കരണ റാലി നടത്തി. രാജാക്കാട് മുല്ലക്കാനം സാന്‍ജോ
കോളേജിലേയും, കുഞ്ചിത്തണ്ണി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലേയും എന്‍.എസ്.എസ് വാളണ്ടിയര്‍മാരുടെ നേതൃത്വത്തിലാണ് റാലി നടത്തിയത്. തേക്കിന്‍കാനം അരുവി റിസോര്‍ട്ട് അങ്കണത്തില്‍ രാജാക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എസ് സതി ഉദ്ഘാടനം നിര്‍വഹിച്ചു. ടൂറിസം സെന്റര്‍ മാനേജര്‍ സി.ജി മധു സ്വാഗതം ആശംസിച്ചു. രാജാക്കാട് സബ്ബ് ഇന്‍സ്‌പെക്ടര്‍ അനൂപ് സി.നായര്‍ റാലി ഫ്‌ലാഗ് ഓഫ് ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ ബെന്നി പാലക്കാട്ട്, പുഷ്പലതാ സോമന്‍, പി.ജി സുകുമാരന്‍,സാന്‍ജോ കോളേജ് എന്‍.എസ്.എസ് കോ ഓഡിനേറ്റര്‍മാരായ എം.എ അനീഷ്‌കുമാര്‍,ടി.എസ് അഞ്ചന, കുഞ്ചിത്തണ്ണി സ്‌കൂള്‍ പി.റ്റി.എ പ്രസിഡന്റ് കെ.എന്‍ രാജു,എന്‍.എസ്.എസ് കോ ഓഡിനേറ്റര്‍മാരായ ഇഷ തമ്പുരു,വി.വി ദീപ്തി, എസ്.കെ ബിന്ദു, എസ് ജീമോള്‍, ജി. അവുടേപ്പിന്‍, രാജാക്കാട് എസ്.ഐ വി.പി വില്‍സന്‍ എന്നിവര്‍ പ്രസംഗിച്ചു. ടൂറിസം സെന്റര്‍ ജീവനക്കാര്‍ നേതൃത്വം നല്‍കി.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories