ട്വിറ്റര്‍ വാങ്ങുന്നത് ‘X ദി എവരിത്തിങ് ആപ്പി’ ന് വേണ്ടിയെന്ന് ഇലോണ്‍ മസ്‌ക്. മാസങ്ങളായി നീണ്ടു നിന്ന പോര്‍വിളിക്കും പിന്‍മാറ്റത്തിനും ഒടുവില്‍ ട്വിറ്റര്‍ ഇടപാടുമായി മുന്നോട്ടു പോകുമെന്ന പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് മസ്‌ക് ട്വിറ്ററിലൂടെ തന്നെ ഇത് വ്യക്തമാക്കിയത്. ട്വിറ്റര്‍ വാങ്ങുന്നത് എക്‌സ് ദി എവരിത്തിങ് ആപ്പിന്റെ സൃഷ്ടി കൂടുതല്‍ ത്വരിതപ്പെടുത്തുന്നതിനാണ് എന്നായിരുന്നു മസ്‌കിന്റെ ട്വീറ്റ്. ട്വീറ്റിന് വന്‍ പ്രതികരണമാണ് സമൂഹമാധ്യമങ്ങളില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്.