ട്വിറ്ററിനെതിരെ കൗണ്ടര്‍ കേസ് നല്‍കി ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക്. കമ്പനി ഏറ്റെടുക്കുന്നതിനുള്ള 44 ബില്യണ്‍ ഡോളര്‍ ഉടമ്പടിയില്‍ നിന്ന് മസ്‌ക് പിന്‍മാറിയതിനെ തുടര്‍ന്ന് ട്വിറ്റര്‍ നല്കിയ പരാതിക്ക് പിന്നാലെയാണ് മസ്‌കിന്റെ കൗണ്ടര്‍ കേസ്.
രഹസ്യമായാണ് മസ്‌ക് പരാതി ഫയല്‍ ചെയ്തതെന്നാണ് അന്താരാഷ്ട്ര വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ട്വിറ്റര്‍ നല്കിയ പരാതിക്ക് മേല്‍ ഒക്ടോബറില്‍ സിറ്റിങ് ആരംഭിക്കാനുള്ള കോടതി നിര്‍ദേശത്തിന് തൊട്ടുപിന്നാലെയാണ് മസ്‌ക് കൗണ്ടര്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.