ഡിജിറ്റല്‍ വായ്പ സംവിധാനങ്ങള്‍ ആരംഭിക്കാന്‍ ഒരുങ്ങുകയാണ് പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ ഇന്‍ഡെല്‍മണി.
ഉപഭോക്താക്കള്‍ക്കായി വ്യക്തിഗത വായ്പ സംവിധാനമാണ് ഇന്‍ഡെല്‍മണി ഒരുക്കുന്നത്. ഇതോടെ ഡിജിറ്റല്‍ വായ്പയ്ക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കും.
നിലവിലുള്ള ഉപഭോക്താക്കളുടെ കെവൈസി നിബന്ധനകള്‍ക്ക് വിധേയമായി മൊബൈല്‍ ആപ്, ഇ- പോര്‍ട്ടല്‍ എന്നിവയിലൂടെയാണ് വ്യക്തിഗത വായ്പ നല്‍കുക. വായ്പ നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങള്‍ പൂര്‍ണമായും ഡിജിറ്റലാണ്. അതിനാല്‍ കാലതാമസമില്ലാതെ വളരെ പെട്ടെന്ന് തന്നെ ഉപഭോക്താക്കള്‍ക്ക് വായ്പ ലഭ്യമാക്കാന്‍ ഡിജിറ്റല്‍ സംവിധാനം സഹായിക്കും.
ഇന്‍ഡെല്‍മണിയുടെ ഡിജിറ്റലൈസേഷന്‍ ഡ്രൈവിന്റെ ഭാഗമായാണ് വ്യക്തിഗത ഡിജിറ്റല്‍ വായ്പ പദ്ധതിക്ക് രൂപം നല്‍കിയത്. കേരളം, കര്‍ണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, ഒഡീഷ എന്നിവിടങ്ങളിലെ 225 ലധികം ശാഖകളില്‍ ഡിജിറ്റല്‍ വ്യക്തിഗത വായ്പ സംവിധാനം ലഭ്യമാക്കിയിട്ടുണ്ട്.