ദുബായ് ജൈടെക്‌സ് ഗ്ലോബല്‍ എക്‌സ്‌പോയില്‍ പങ്കെടുത്ത കേരള സ്റ്റാര്‍ട്ടപ്പുകള്‍ സ്വന്തമാക്കിയത് 130 കോടി രൂപയുടെ ബിസിനസ് ഡീലുകള്‍. ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന ചതുര്‍ദിന സെമിനാറില്‍ കേരളത്തില്‍ നിന്നുള്ള എഡ്യുടെക്, സൈബര്‍സുരക്ഷ, എന്റര്‍പ്രൈസ് ടെക്, അഗ്രി ടെക്, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്, മീഡിയ ടെക്, ഹെല്‍ത്ത് ടെക്, ഫിന്‍ടെക്, ഇന്‍ഷുറന്‍സ് ടെക്, കണ്‍സ്യൂമര്‍ ടെക് സ്റ്റാര്‍ട്ടപ്പുകള്‍ ഭാഗമായതായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ അറിയിച്ചു. കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് എന്‍ആര്‍ഐ സമൂഹത്തില്‍ നിന്നും നിക്ഷേപകരില്‍ നിന്നും ജൈടെക്‌സില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. വരും നാളുകളിലും കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഓഫീസ് സൗകര്യം ലഭ്യമാക്കാനും യുഎഇയുമായി ദൃഢമായ ബന്ധം സ്ഥാപിക്കാനും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ എല്ലാ സഹായവും ചെയ്യുമെന്ന് കെഎസ്‌യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു.
വെള്ളിയാഴ്ച അവസാനിച്ച സെമിനാറില്‍ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള 30 ഓളം സ്റ്റാര്‍ട്ടപ്പുകളാണ് പങ്കെടുത്തത്. ലോകത്തെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് ഇവന്റുകളിലൊന്നായ ജൈടെക്‌സില്‍ 5000 ആഗോള കമ്പനികളാണ് ഭാഗമായത്.